Advertisement

രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടികൂടി യുവതി; വൈറലായി വിഡിയോ

July 29, 2021
2 minutes Read
Women Catches King Cobra

പാമ്പെന്ന് കേട്ടാൽ പമ്പ കടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എല്ലാവരെയും അക്കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. പാമ്പിനെ ഭയമില്ലാതെ, പാമ്പുകളെ പിടിക്കുന്നത് കൗതുകമായി കാണുന്ന ചിലരുണ്ട്. അത്തരത്തിൽ വെറും കൈ കൊണ്ട് ഒരു വലിയ രാജവെമ്പാലയെ പിടിക്കുന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

Read Also: ‘രാജവെമ്പാലയെ പിടിക്കണം, അതൊരു ആഗ്രഹമാണ്’; തിരൂരിലെ ലേഡി ‘Snake Catcher’ ഉഷ പറയുന്നു

നാല് മിനിറ്റ് ദൈർഘ്യമുള്ള ഒരു വിഡിയോയാണ് സൈബർ ലോകത്തിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു തകർന്ന കെട്ടിടത്തിൽ വലിയൊരു പാമ്പിനെ കാണാം. തൊട്ടടുത്ത് തന്നെ യാതൊരു ഭയവുമില്ലാതെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയെ കാണാം. ആദ്യം യുവതി ഒരു വടിയുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത്. പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് വെറും കൈ കൊണ്ട് പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒടുവിൽ അവരുടെ ശ്രമം ഫലം കണ്ടു, വെറും കൈകൾ കൊണ്ട് യുവതി പാമ്പിനെ പിടികൂടി.

https://youtu.be/OKSCeY7boIw

ശേഷം യുവതി പാമ്പിനെ റോഡിലേക്ക് കൊണ്ട് പോയി. എന്നിട്ട് റോഡരികിൽ പാമ്പിനെ വിടുകയും ചെയ്തു. എന്നാൽ പിടിവിട്ട് ഉടൻ തന്നെ പാമ്പ് കെട്ടിടത്തിന്റെ ദിശയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. അതോടെ യുവതി വീണ്ടും പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. വളരെയധികം രോഷാകുലമായി നിന്ന പാമ്പ് പല തവണ യുവതിയെ കൊത്താൻ ശ്രമിച്ചു. ഒടുവിൽ അതിസാഹസികമായി യുവതി പാമ്പിനെ പിടികൂടി ഒരു ചാക്കിലാക്കി.

Story Highlights: Women Catches King Cobra With Bare Hands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top