കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷം: പൊതുമരാമത്ത് മന്ത്രി

കുതിരാന്‍ തുരങ്കം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. അടുത്ത ടണല്‍ കൂടി ഉടന്‍ തുറക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി.
കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷം. തുരങ്കത്തിന്റെ ഉദ്ഘാടനം മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ശേഷമായിരിക്കും. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തുരങ്കം ഉപയോഗപ്രദമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ഒന്നാം തുരങ്കം തുറന്നത് കൊണ്ട് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
കുതിരാന്‍ തുരങ്കം തുറന്നത് വൈകുന്നേരമാണ്. വാഹനങ്ങള്‍ ടണലിലൂടെ കടന്നുപോയി തുടങ്ങി. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.
Read Also: കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും
ഒരു ടണല്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. രണ്ട് ടണലും തുറന്നാലേ പാതയിലെ ഗതാഗത കുരുക്കിന് പൂര്‍ണ പരിഹാരമാകുകയുള്ളൂ. എല്‍ഇഡി ലൈറ്റുകളാല്‍ അലങ്കരിച്ച രീതിയിലാണ് തുരങ്കം. കളക്ടറുടെയും എസ്പിയുടെയും വാഹനങ്ങളാണ് ആദ്യമായി കടന്നുപോയത്.
കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും പ്രവര്‍ത്തിച്ചത് നാടിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടുത്ത തണല്‍ കഴിയുന്നത്ര വേഗത്തില്‍ തുറന്നുകൊടുക്കാനായിരിക്കും ശ്രമിക്കുക. കുതിരാന്‍ തുരങ്കം തുറക്കുമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അറിഞ്ഞത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ട്വീറ്റിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: Happiness in opening the Kudirana tunnel: Minister p a muhammed riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here