സിനിമാ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു; മലപ്പുറം സഹകരണ ബാങ്ക് തട്ടിപ്പിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ ഒട്ടേറെ ബിനാമി അക്കൗണ്ടുകളുണ്ടെന്ന് വെളിപ്പെടുത്തൽ. സെക്രട്ടറി വി.കെ ഹരികുമാറിന് സി.മോനു എന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തി. സി.മോനു എന്ന പേരിലുള്ള അക്കൗണ്ടിൽ നിരന്തരം ഇടപാട് നടന്നതായി സെറീന ട്വന്റിഫോറിനോട് പറഞ്ഞു. പലിശ വേണ്ടാത്ത ഉപഭോക്താക്കളുടേയും ‘ഗഹാൻ’ കമ്മീഷൻ തുകയും മാറ്റിയത് ഈ അക്കൗണ്ടിലേക്കാണ്. സിനിമാ താരങ്ങളുടെ പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു. ബാങ്കിലെ കൃത്രിമം കണ്ടുപിടിച്ചതിന് തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി സെറീന വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് മുൻ സീനിയർ ക്ലാർക്ക് സെറീന തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
മലപ്പുറം എ ആർ.നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണത്തിന് സഹകരണ വകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. ബാങ്കിന്റെ മറവിൽ ഭരണസമിതി സമാന്തര പണമിടപാട് സഥാപനം നടത്തിയിരുന്നതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു.
ആദായ നികുതി വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് സഹകരണവകുപ്പ് ഉദ്യോഗസ്ഥ തല അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എആർ നഗറിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കും.ക്രമക്കേട് വിവാദങ്ങൾ സജീവമായിരിക്കെ ബാങ്ക് പ്രസിഡന്റ് കെടി അബ്ദുൾ ലത്തീഫ് അതിനിടെ രാജിവച്ചു.
തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു https://t.co/CtiEfsBArC #24News
— 24 News (@24onlive) July 30, 2021
കാലാവധി കഴിഞ്ഞതിനാൽ രാജിയെന്നാണ് മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം. 2002 മുതൽ ബാങ്കിന്റെ മറപറ്റി ഭരണസമിതി അംഗങ്ങൾ ഫ്രണ്ട്‌സ് ഹോം നീഡ്‌സ് എന്ന പേരിൽ സമാന്തര പണമിടപാട് സ്ഥാപനം നടത്തിയിരുന്നതിന്റെ വിശദാംശങ്ങൾ ട്വന്റി ഫാറിന് ലഭിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അന്ന് ബാങ്ക് പുറത്താക്കുകയും ചെയ്തിരുന്നു.
Read Also: തട്ടിപ്പ് നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ രാജിവച്ചു
ഇതിനിടെ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ഉയർന്ന നിക്ഷേപമുളളവർക്ക് ഐടി നോട്ടിസ് അയച്ചു. നിക്ഷേപകരെപ്പറ്റിയുളള അടിസ്ഥാന വിവരം പങ്കുവയ്ക്കുന്ന കെവൈസി ഇല്ലാത്ത നിക്ഷേപങ്ങളുടെ ഉറവിടമാണ് ആദായനികുതി വകുപ്പ് പ്രധാനമായും തേടുന്നത്.
Story Highlights: malappuram cooperative bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here