ഒളിമ്പിക്‌സ് ലോംഗ് ജമ്പ്; മലയാളി താരം എം ശ്രീശങ്കര്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ലോംഗ് ജമ്പ് ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ മലയാളി താരം എം ശ്രീശങ്കര്‍ പുറത്ത്. ഫെെനല്‍ യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കര്‍ 13ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 7.69 മീറ്റര്‍ പിന്നിട്ട ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത് 13ാം സ്ഥാനത്താണ്.
ഇന്ന് നടന്നത് ഗ്രൂപ്പ് ബി മത്സരമായിരുന്നു. ഒളിമ്പിക്‌സിലേക്ക് താരം യോഗ്യത നേടിയത് തന്റെ മികച്ച പെര്‍ഫോമന്‍സായ 8.26 മീ. ചാട്ടത്തിലൂടെയാണ്.
വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധുവും പുറത്തായി. സെമിയില്‍ പി വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്‌പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകള്‍ പി വി സിന്ധുവിന് തിരിച്ചടിയായി.
21-18 ആണ് സ്‌കോര്‍ നില. രണ്ടാം സെറ്റ് സ്‌കോര്‍ 21-12 ആണ്. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു പുറത്തായത്. വെങ്കല മെഡല്‍ പോരാട്ടം അടുത്ത ദിവസത്തിലുണ്ടാകും. ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് നേരിടുക.
അതേസമയം ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലിലെത്തി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് 4.30ന് ആണ് ഫൈനല്‍. ബോക്‌സിംഗില്‍ ഇന്ത്യയുടെ അമിത് പാംഗല്‍ പുറത്തായി. കൊളംബിയന്‍ താരത്തോട് 4-1ന് തോറ്റു. ഇദ്ദേഹം ലോക 1ാം നമ്പര്‍ താരമാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here