കൊവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ സംഘം തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും.
പതിനൊന്നാം തിയതി തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും.
ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് സംഘം തലസ്ഥാനത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിർദേശം നൽകും.
അതേസമയം, സംസ്ഥാനത്ത് ഇന്നലെയും 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights: central team meet health minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here