Advertisement

രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു

August 2, 2021
1 minute Read
India GST revenue July

രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു. 2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ ജി.എസ്.ടി താഴ്ന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്ക് ഇതോടെ ഒരു പരിധിവരെ പരിഹാരമായി.

കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തിൽ ജൂൺ മാസത്തിൽ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവർത്തിക്കുമെന്ന് സാമ്പത്തിക മേഖലയിൽ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലഭ്യമായ സ്ഥിതിവിവരം രാജ്യത്തെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചനകൾക്ക് ഒപ്പം നിൽക്കുന്നു.

2021 ജൂലൈ മാസത്തിൽ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ്. ജി.എസ്.ടി വരവിൽ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ 27,900 കോടിയും സെസ് ഇനത്തിൽ 7,790 കോടിരൂപയും സമാഹരിച്ചു. ജിഎസ്ടി ശേഖരണം, തുടർച്ചയായി എട്ട് മാസ കാലയളവിൽ 1 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തിയ ശേഷം ആണ് ആശങ്ക വിതച്ച് 2021 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെ ആയത്. സംയോജിത ജിഎസ്ടി-യിൽ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവണ്മെമന്റ് റെഗുലർ സെറ്റിൽമെന്റ് ആയി നൽകില്ല.

Read Also: ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കണം

2021 ജൂലൈ മാസത്തിൽ റെഗുലർ സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 52,641 കോടി രൂപയുമാണ്. 2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33% കൂടുതലാണ്.

Story Highlights: India GST revenue July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top