കൊട്ടിയൂർ പീഡനം: വിവാഹത്തിന് അനുമതി നൽകണമെന്ന പ്രതിയുടെ ഹർജി തള്ളി

വിവാഹത്തിന് അനുമതി നൽകണമെന്ന കൊട്ടിയൂർ പീഡനക്കസ് പ്രതി റോബിൻ വടക്കുംചേരിയുടെയും, പീഡനത്തിനിരയായ പെൺക്കുട്ടിയുടെയും ഹർജികൾ തള്ളി സുപ്രിംകോടതി. റോബിൻ വടക്കുംചേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതിക്കും ഇരയ്ക്കും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഹര്‍ജിയില്‍ പെണ്‍കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ഹർജികളുമാണ് കോടതി ഇന്ന് തള്ളിയത്.
കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനാണെന്ന തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ ആദ്യം കോടതി തള്ളിയത്.
Read Also: ഇരയെ വിവാഹം കഴിക്കണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ജാമ്യം തേടി പ്രതി സുപ്രിംകോടതിയില്‍
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.
Story Highlights: robin vadakkumchery petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here