കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കും : ആരോഗ്യ മന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് നിയമസഭയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്. 2020 ജൂലൈ മുതൽ 21 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണക്കണക്കുകൾ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.
പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും, വിഷയത്തിൽ ഡി.എം.ഒ മാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽപ്പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Read Also: രാജ്യത്തെ 50 ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്ന് കേന്ദ്രം
കൊവിഡ് മരണ നിരക്ക് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് ഐസിഎംആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗനിർദേശം മറികടന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.
Story Highlights: covid death health minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here