ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ബാറ്റിംഗ്; ഇന്ത്യൻ ടീമിൽ അശ്വിൻ ഇല്ല; നാല് പേസർമാർ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ സ്പിന്നർ ആർ അശ്വിനെ ഇന്ത്യ പുറത്തിരുത്തിയത് അതിശയമായി. നാല് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങുക. രവീന്ദ്ര ജഡേജയാണ് ടീമിലെ സ്പിന്നർ. (england batting india test)
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവർ പേസർമാരായി ടീമിലെത്തി. പ്രതീക്ഷിച്ചതുപോലെ ലോകേഷ് രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഇംഗ്ലണ്ട് നിരയിൽ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും കളിക്കും. ജാക്ക് ലീച്ചിന് സ്ഥാനം നഷ്ടമായി. സാം കറൻ ടീമിൽ തിരികെയെത്തി. സന്നാഹ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഹസീബ് ഹമീദിനെ ഇംഗ്ലണ്ട് പരിഗണിച്ചില്ല.
Read Also: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ ലോകേഷ് രാഹുൽ ഓപ്പണറായേക്കും
നേരത്തെ, ഇന്ത്യൻ വാലറ്റം ബാറ്റിംഗ് പരിശീലിക്കുന്നുണ്ടെന്ന് ഉപനായകൻ അജിങ്ക്യ രഹാനെ വ്യക്തമാക്കിയിരുന്നു. വാലറ്റം ചേർന്ന് 20-30 റൺസുകൾ എടുത്താൽ തന്നെ വലിയ മാറ്റമുണ്ടാവുമെന്നും അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹാനെ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു മുന്നോടി ആയാണ് രഹാനെയുടെ വെളിപ്പെടുത്തൽ. നാളെ മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക.
“ശർദ്ദുലിനു ബാറ്റ് ചെയ്യാനാവും. ഓസ്ട്രേലിയയിൽ ശർദ്ദുൽ ബാറ്റ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്. ബുംറ, ഷമി, സിറാജ്, ഉമേഷ്, ഇഷാന്ത് എന്നിവരൊക്കെ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്. അവസാനത്തൊൽ 20-30 റൺസ് സ്കോർ ചെയ്താലും അത് വലിയ കാര്യമാണ്. ഫലം വൈകിയേ ഉണ്ടാവൂ. പ്രധാനം കഠിനാധ്വാനം ചെയ്ത് ടീമിനു വേണ്ടി സംഭാവന ചെയ്യലാണ്. വാലറ്റക്കാർ കുറച്ച് റൺസ് സ്കോർ ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു.”- രഹാനെ പറഞ്ഞു.
ശുഭ്മൻ ഗിൽ, അവേശ് ഖാൻ, വാഷിംഗ്ടൺ സുന്ദർ എന്നീ താരങ്ങൾ ഇന്ത്യൻ ടീമിൽ നിന്ന് പരുക്കേറ്റ് പുറത്തായിരുന്നു. പകരം പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
Story Highlights: england batting india test match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here