പ്രോട്ടോക്കോള്‍ ലംഘനം; പോത്തീസിന്റെ ലൈസന്‍സ് റദ്ദുചെയ്തു

തിരുവനന്തപുരം എംജി റോഡിലെ പോത്തീസ് വസ്ത്രശാലയുടെ ലൈസന്‍സ് റദ്ദുചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.(pothys textiles)
നഗരസഭാ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ കടയിലേക്ക് വരുന്ന ആളുകളെ കയറ്റിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്.
കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്,ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്, 94ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 447ാം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
Read Also: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്; 108 മരണം
അതേസമയം സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ 20,000ത്തിന് മുകളില്‍ തുടരുകയാണ്. ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights: pothys textiles, covid protocol violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here