Advertisement

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം: ആരോഗ്യനില തൃപ്തികരം

August 5, 2021
0 minutes Read

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം. സഹകരണ മന്ത്രി വി എന്‍ വാസവനാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.രക്ത സമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍ കാരണം.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top