Advertisement

ഒറ്റപാലത്ത് പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്ത നിലയിൽ

August 5, 2021
0 minutes Read

ഒറ്റപാലം കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട ബാധ്യതയുണ്ടായിരുന്നതായി അലവിയുടെ ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം 16 പേരാണ് ആത്മഹത്യ ചെയ്തത്.

ലോക്ഡൗൺ പ്രതിസന്ധിക്കിടയിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് മാഫിയകളും ചെറുകിട വ്യാപാരികളെ വലിയ സമ്മർദ്ദത്തിലാക്കുന്നതാണ് വ്യാപാരികൾ ജീവനാെടുക്കാൻ കാരണം.ഈ സാഹചര്യത്തിൽ വായ്പകൾക്ക് മാറട്ടോറിയം ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

അതേസമയം ഇന്ന് ഇടുക്കി തൊട്ടിക്കാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റൊരു കടയുടമ ആത്മഹത്യ ചെയ്തു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ ആണ് മരിച്ചത്. 67 വയസായിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top