Advertisement

സംസ്ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

August 5, 2021
1 minute Read
lorry strike to continue all truck owners of india to enter strike from today midnight

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. 2021 ജൂലൈ ഒന്നു മുതൽ നികുതി അടയ്‌ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു.

ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top