അഭിമാന നെറുകയിൽ കേരളം; മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ്

അഭിമാന നെറുകയിൽ കേരളം. മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ് ചരിത്രമെഴുതുകയാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ.
41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. സെമിയിൽ എത്തുന്ന കാര്യത്തിൽ സംശയമില്ലായിരുന്നുവെന്ന് കായിക താരം അഞ്ജു ബോബി ജോർജ് പറഞ്ഞു. മാനുവൽ ഫ്രെഡറിക്കിന് ശേഷം കേരളത്തിൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് ഇപ്പോഴാണെന്നും, സുഹൃത്തിന് മെഡൽ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
कुछ ऐसा करके दिखाया, खुश हो गया इंडिया| ?? ?
— Hockey India (@TheHockeyIndia) August 5, 2021
It is indeed a good morning from Tokyo. ?#HaiTayyar #IndiaKaGame #Tokyo2020 #TeamIndia #TokyoTogether #StrongerTogether #HockeyInvites #WeAreTeamIndia #Hockey pic.twitter.com/VCWESFmJ5S
ശ്രീജേഷിന് മെഡൽ ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്ബോൾ താരം ഐ.എം വിജയൻ പറഞ്ഞു. ടൂർണമെന്റിലെ മികച്ച താരമാണ് ശ്രീജേഷ്. ഓസ്ട്രേലിയയ്ക്കെതിരായ കളിയൊഴിച്ച് മറ്റ് മാച്ചുകളിലെല്ലാം ശ്രീജേഷിന്റേത് ഗംഭീര പ്രകടനമായിരുന്നുവെന്ന് ഐഎം വിജയൻ ട്വന്റിഫോറിനോട് പറഞ്ഞു.
ജർമനിയുടെ 13 പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയിരിക്കുകയാണ് ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ.
Read Also: ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത്, രൂപീന്ദർ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.
Story Highlights: pr sreejesh olympic medalar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here