വിദ്യാർത്ഥിനി ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ ആണ് മരിച്ചത്.
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു ഐറിൻ. ഐറിൻ വ്യായാമം ചെയ്യുന്നതിനായാണ് പത്താം നിലയിൽ പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യയാമം ചെയ്യുന്നതിനിടെ കാൽ വഴുതി വീണതായാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റിലെ ജീവനക്കാർ സംഭവ സ്ഥലം പരിശോധിച്ചു. കൊച്ചിയിലെ ശാന്തി തോട്ടേക്കാട്ട് എസ്റ്റേറ്റ് അപ്പാർട്മെന്റിലാണ് സംഭവം. ആശുപത്രിയിലെത്തും മുൻപ് തന്നെ ഐറിന്റെ മരണം സംഭവിച്ചിരുന്നു.
Read Also: കടബാധ്യത; ഇടുക്കിയില്‍ കടയുടമ ആത്മഹത്യ ചെയ്തു
ഐറിന്റെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്ലസ് ടൂ പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിംഗ് എൻട്രൻസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഐറിൻ. അമ്മയും സഹോദരനും ഒപ്പമാണ് ഐറിൻ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പിതാവ് റോബിൻ സൗദി അറേബ്യയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Story Highlights: Student fell from flat passed away; Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here