Advertisement

ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ: ഇന്ത്യക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വേണ്ട

August 5, 2021
2 minutes Read
UK relaxes travel restrictions

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടൺ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവ്കക്കിയതിന് ഇന്നലെയാണ് ഇളവ്.

Read Also: ഇളവ് അനുവദിച്ച് യു.എ.ഇ.; യാത്രാ വിലക്ക് ഭാഗികമായി നീക്കി

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനിമുതൽ യു.കെയിലെത്തിയാൽ തങ്ങൾക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിക്കും.

ഇന്ത്യക്ക് പുറമേ ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രക്കാർക്ക് ആശ്വാസം പകരുന്ന ഒരു തീരുമാനമാണിത്.

Story Highlights: UK relaxes travel restrictions for people travelling from India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top