കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകയും തമിഴ്‌നാടും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകം കേരളത്തിന്റെ അതിർത്തിയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. ഇന്ന് രാത്രി ഒമ്പത് മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.
തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിർത്തി ജില്ലകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിമാന താവളങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്നാട് അറിയിച്ചിരുന്നു.
Read Also: വിസ്മയ കേസ് ; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം
കേരളത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് കർണാടകയും തമിഴ്‌നാടും നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്. കേരളത്തിന്റെ അതിർത്തി ജില്ലകളായ പ്രദേശങ്ങളിലാണ് കർണാടകം വാരാന്ത്യ കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അതിർത്തി ജില്ലകളിൽ കർശന നിയന്ത്രണത്തിനായി പ്രത്യേക കർമ്മ സേനകൾ രൂപീകരിച്ചിട്ടുണ്ട്.
Story Highlight: Karnataka impose curfew on Kerala borders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here