കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ

കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ. പുതിയ കൊറോണ മാര്‍ഗനിര്‍ദേശങ്ങളിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ഹർജിയിൽ ആരോപിക്കുന്നു.
ലോക്ക്ഡൗണിലെ അശാസ്ത്രീയതയക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നിലപാട് അറിയിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജി പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി. ഹർജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.
Read Also: കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി
പുതിയ ഇളവുകൾ അനുസരിച്ച് സംസ്ഥാനത്ത് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കടകൾ തുറക്കാം. ആഴ്ചയിൽ ആറ് ദിവസമാണ് കടകൾ തുറക്കാൻ അനുമതി. എന്നാൽ കടയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. ഒരു ഡോസ് വാക്സിൻ എടുത്തവർ, രോഗം വന്ന് ഭേദമായവർ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി ആർ എടുത്തവർ എന്നീ വിഭാഗത്തിലുള്ളവർക്ക് മാത്രമേ കടകളിൽ പ്രവേശനമുള്ളു.
Story Highlight: shop owners approach hc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here