നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനായി. അങ്കമാലി സ്വദേശിയായ അനീഷ പൗലോസാണ് വധു. സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്താണ് അനീഷ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായാണ് ചടങ്ങു നടന്നത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചിത്രങ്ങളും ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ച് വിവാഹിതനാകുന്ന വിവരം ആന്റണി ആരാധകരെ അറിയിച്ചിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.
Story Highlight: Actor Antony varghese got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here