ഡോക്‌ടേഴ്‌സിന് നേരെയുള്ള അക്രമം: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഡോക്‌ടേഴ്‌സിന് ജോലി നിർവഹിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാഷ്വാലിറ്റികളിലും ഒ.പി.കളിലും സി.സി.ടി.വി. സ്ഥാപിക്കാനും നിർദേശം നൽകി.
അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ആശുപത്രികളിൽ എസ്.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെ സെക്യൂരിറ്റി ഓഫിസറായി നിയമിക്കണമെന്നും നിർദേശം നൽകി.
Read Also:ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ.
ജോലി സ്ഥലത്ത് ഡോക്ടർമാർക്ക് കൈയേറ്റം നേരിടേണ്ടി വരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നേരത്തെ തന്നെ ഐ.എം.എ നിർദേശിച്ചിരുന്നു. കൊച്ചി പൂക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തെ തുടർന്ന് ഐ.എം.എ. രംഗത്തെത്തിയിരുന്നു. ഡോക്ടർമാർക്ക് ജോലി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടിരുന്നു. ജോലി സ്ഥലത്ത് പൊലിസ് എയ്ഡ് പോസ്റ്റും സെക്യൂരിറ്റിയും വേണമെന്നും, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, പ്രവർത്തന സജ്ജമായ കാമറ സ്ഥാപിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
Story Highlight: CM’s Statement violence against doctors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here