കൊവിഡിനൊപ്പം മഴക്കാല രോഗങ്ങളും: എങ്ങനെ തടയാം ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊവിഡ് മഹാമാരിക്കൊപ്പം നമ്മെ ആശങ്കയിലാഴ്ത്തി മഴക്കാല രോഗങ്ങളും പിടിമുറുക്കുകയാണ്. ഡങ്കിപ്പനി, ചിക്കുൻഗുനിയ, മലേരിയ, കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര രോഗങ്ങളാണ് നമുക്ക് ചുറ്റും. ഈ രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം തീർക്കാം ?
പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗങ്ങളെയും ചെറുത്ത് നിൽക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ :
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
- കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക
- പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക.
- ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ കൊവിഡ് വാക്സിൻ സ്വീകരിക്കുക.
പലപ്പോഴും വീടിന് ചുറ്റും അശ്രദ്ധിമായി വലിച്ചെറിയുന്ന ചിരട്ടകളിലും, പാത്രങ്ങളിലും, പ്ലാസ്റ്റിക് കവറുകളിലുമെല്ലാം മഴവെള്ളം നിറഞ്ഞ് അതിൽ കൊതുക് മുട്ടയിട്ട് പെരുകിയാണ് രോഗം നമുക്ക് വരാൻ കാരണമാകുന്നത്. അതുകൊണ്ടാണ് വീടും പരിസരവും വൃത്തിയക്കാനും കൊതുകിന്റെ ഇത്തരം ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനും പറയുന്നത്.
Read Also: സിക വൈറസ്- രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ; അറിയേണ്ടതെല്ലാം [24 Explainer]
കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് നമ്മെ രോഗം ബാധിക്കാതിരിക്കാനും, മറ്റൊരാൾക്ക് നാം കാരണം രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതും രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നു.
Story Highlight: monsoon diseases prevention tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here