Advertisement

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; വിലയിരുത്താൻ ആരോഗ്യ മന്ത്രി നേരിട്ടെത്തി

August 9, 2021
1 minute Read

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. ഈ മാസം 5 മുതലാണ് കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്.രാവിലെ 5.50-ഓടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ആരോഗ്യമന്ത്രിയും ഒപ്പം ദേവസ്വം മന്ത്രിയും നേരിട്ടെത്തി പരിശോധന ആരംഭിച്ചത്.

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താൻ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. ആലപ്പി എക്സ്പ്രസിൽ എത്തിയ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി നേരിട്ട് നേതൃത്വം നൽകി. ചെന്നൈ സെൻട്രൽ കൂടാതെ മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്ന് മുതൽ കർശന പരിശോധന നടത്താനാണ് തമിഴ്നാട് ആരോഗ്യവകുപ്പിൻ്റെ തീരുമാനം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top