ഉത്തരക്കടലാസ് കവർച്ചാകേസ് ; നുണ പരിശോധനയ്ക്ക് സമ്മതപത്രം നൽകാതെ ജീവനക്കാർ

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് സമ്മതം പത്രം നൽകാതെ ജീവനക്കാർ. കോടതിയെ സമീപിക്കുമെന്ന് അന്വേഷണസംഘം.
പരീക്ഷ വിഭാഗത്തിലെ നാല് ജീവനക്കാരും നുണ പരിശോധനയ്ക്ക് ഇത് വരെ സമ്മത പത്രം നൽകിയിട്ടില്ല. ജീവനക്കാർ നൽകിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ജീവനക്കാരുടെ ഈ നടപടിയിൽ കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Read Also: കാലടി സര്‍വകലാശാല ഉത്തരക്കടലാസ് മോഷണം; അന്വേഷണം അധ്യാപകരിലേക്ക്
ഉത്തരക്കടലാസുകള്‍ കാണാതായതിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ പ്രകാരമെന്നാണ് സൂചനയെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാർ നുണപരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിർദേശം.
Read Also: കാലടി സര്‍വകലാശാലയില്‍ ഉത്തര പേപ്പര്‍ കാണാതായ സംഭവം; ജീവനക്കാരെ ചോദ്യം ചെയ്യും
Story Highlight: Answer sheet missing case, kalady sanskrit university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here