ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ച; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രിംകോടതി ഉത്തരവ്. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാലാണ് നടപടി. സിപിഐഎമ്മും എന്‍സിപിയും അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണം. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, രാഷ്ട്രീയ ജനദാതള്‍, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ ഒരു ലക്ഷം കെട്ടിവയ്ക്കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അക്കൗണ്ടിലാണ് പിഴത്തുക കെട്ടിവയ്‌ക്കേണ്ടത്.
ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നുകഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ക്രമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്താത്ത രാഷ്ട്രീയ കക്ഷികളുടെ ചിഹ്നങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
Story Highlight: fine for political party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here