ബിജെപിയെ തര്‍ക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം പാര്‍ട്ടി മനസിലാക്കണം; കപില്‍ സിബല്‍

ബിജെപിയെ തര്‍ക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം പാര്‍ട്ടി ആദ്യം മനസിലാക്കണമെന്ന് കപില്‍ സിബല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ബിജെപിയെ എതിര്‍ക്കാന്‍ ഉത്തര്‍പ്രദേശില്‍ ആര്‍ക്കാണ് സാധിക്കുകയെന്നാണ് ആദ്യം വിലയിരുത്തേണ്ടത്. ശക്തരായവരുമായി സഖ്യമുണ്ടാകാം. ചര്‍ച്ചകളില്‍ തീരുമാനങ്ങളായില്ലെന്നും തുടക്കം മാത്രമാണ് ചര്‍ച്ചയായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുപി പ്രിയങ്കാ ഗാന്ധി തിരിച്ചുപിടിക്കുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ പങ്കാളിയായിരുന്നു (എസ്പി)യുപിയില്‍ കോണ്‍ഗ്രസിന്റെ സഖ്യമെന്നതുകൊണ്ടുതന്നെ, അവിടെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനവും ബിജെപിയ്‌ക്കെതിരായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തിങ്കളാഴ്ച രാത്രി വസതിയില്‍ അത്താഴ വിരുന്ന് സംഘചിപ്പിച്ചിരുന്നു. എന്‍സിപി നേതാവ് ശരദ്പവാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന എംപി സഞ്ജയ് റാവത്ത് എന്നിവരും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
Story Highlight: kapil sibal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here