Advertisement

പട്ടയഭൂമിയിലെ മരം മുറിക്കല്‍; പൊതുതാല്‍പര്യ ഹര്‍ജി വിധിപറയാന്‍ മാറ്റി

August 10, 2021
1 minute Read
tree cutting cases

പട്ടയഭൂമിയിലെ മരം മുറിക്കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി വിധിപറയാനായി മാറ്റി. ഹൈക്കോടതി വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ വെള്ളിയാഴ്ച്ചയ്ക്കകം കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

മരംമുറിച്ചുകടത്തിയതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദംം.

മരംമുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയതില്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റക്കാരുടെ ബാങ്ക് രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വീഴ്ച ഉണ്ടാകില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്.

Story Highlight: tree cutting cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top