മദ്യം വാങ്ങുന്നതിന് നിബന്ധനകൾ : സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കം സ്വീകരിച്ചിട്ടുള്ള നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ആർ.ടി.പി.സി.ആർ പരിശോധന ഫലം, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
കടകൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കാത്തതിൽ കോടതി വിമർശന മുണ്ടായതോടെയായിരുന്നു ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. ബെവ് കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു വിഷയത്തിൽ കോടതി ഇടപെടൽ.
തുടർന്ന് സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം ബെവ്കോ പുറത്തിറക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന് രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്കോയുടെ പുതിയ നിര്‍ദേശം. ഇന്ന് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് ബെവ്കോ അറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കുമുന്നില്‍ നോട്ടിസ് പതിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് ബെവ്കോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
അതേസമയം, ബെവ് കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് വീണ്ടും പരിഗണിക്കും.
Story Highlight: bevco highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here