Advertisement

ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ക്ക് നോട്ടിസ്; ഏഴുദിവസത്തിനകം ഹാജരാകണം

August 11, 2021
1 minute Read
e bull jet

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ആര്‍ടിഒ പിഴ ചുമത്തിയ ഇ-ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടിസ്. എഴുദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം. അപകടം വരുത്തുന്ന രൂപമാറ്റം, നിയമവിരുദ്ധമായി ലൈറ്റ്, ഹോണ്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇരിട്ടി ജോയിന്റ് ആര്‍ടിഒയാണ് നോട്ടിസ് അയച്ചത്.

രൂപമാറ്റം വരുത്തിയ വാഹനം മോട്ടോര്‍ വാഹന നിയമ ലംഘനത്തിനിടയാക്കുമെന്നും നോട്ടീസിലുണ്ട്. ഉയര്‍ന്ന പ്രകാശ ശേഷിയില്‍ കാഴ്ച മഞ്ഞളിപ്പിക്കുന്ന തരത്തില്‍ വണ്ടിയില്‍ നിയമം ലംഘിച്ച് വെളിച്ചവ്യൂഹം ഘടിപ്പിച്ചു. അനുവദനീയമല്ലാത്ത ശബ്ദശേഷിയുള്ള അസംഖ്യം ഹോണുകളും വണ്ടിയില്‍ ഘടിപ്പിച്ചതായി കണ്ടെത്തി. മോട്ടോര്‍ വാഹന നിയമം 53(1എ) പ്രകാരം വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവര്‍ നികുതി അടച്ചില്ലെന്നും നോട്ടിസിലുണ്ട്.

Read Also : ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം

അതേസമയം വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന യൂട്യൂബര്‍മാര്‍ക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കേരള മോട്ടോര്‍ നികുതി നിയമവും 1988 ലെ മോട്ടോര്‍ വാഹന നിയമവും ഇവര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

Story Highlight: e bull jet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top