ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ല ; നടപടിയുമായി ആരോഗ്യവകുപ്പ്

ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമം ആര് നടത്തിയാലും നടാപടിയുണ്ടാകും. ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും ഒ പി യിലും സി സി ടി വി സ്ഥാപിക്കും. എല്ലാ ആശുപത്രികളിലെയും കാഷ്വാലിറ്റയിൽ നിർബന്ധമായും സെക്യൂരിറ്റി ഉണ്ടാകണം. ഇനി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടന്മാർ ആയിരിക്കണം. പാരാമെഡിക്കൽ സ്റ്റാഫിനും സെക്യൂരിറ്റി പരിശീലനം നൽകണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം ആയതായി ആരോഗ്യമന്ത്രി അറിയിച്ചു.
ഇതിനിടെ ഡോക്ടർമാർക്കെതിരായ അതിക്രമത്തിൽ ആരോഗ്യവകുപ്പ് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു . രേഖാമൂലമുള്ള മറുപടിയിൽ അക്രമം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് ഉത്തരം തിരുത്തി നൽകിയിരുന്നു. രണ്ട് വിഭാഗങ്ങൾക്ക് പറ്റിയ പിഴവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം;IPR എട്ടിന് മുകളിലുള്ളിടത്ത് കര്‍ശന ലോക്ക്ഡൗണ്‍
രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴൽ നാടൻ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിശദീകരണം.
Read Also : ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം:മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി
Story Highlight: Health Minister Veena George on Violence Against Doctors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here