ഉപജീവന മാർഗം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടത്; സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ

ഉപജീവന മാർഗം ഇല്ലാതാക്കിയല്ല കൊവിഡിനെ നേരിടേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിനിരയായ അൽഫോൺസയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അൽഫോൺസയ്ക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യം കോൺഗ്രസ് ഒരുക്കും. സർക്കാർ അന്നത്തെ അന്നത്തിനായി ജോലി എടുക്കുന്നവരുടെ മെക്കിട്ടു കയറുന്നു. ജനങ്ങളുടെ മേലെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി എന്ന കാരണത്താലാണ് അൽഫോൺസ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞത്.
Read Also : വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് തിരുവനന്തപുരം നഗരസഭാ ജീവനക്കാർ
അൽഫോൺസ വര്ഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വിൽപ്പന നടത്തി വരുന്നുണ്ട്. ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വിൽപ്പനയാണ്. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലായിരുന്നു വഴിയോര കച്ചവടക്കാർ എന്ന് പരാതി പറഞ്ഞിട്ടുണ്ട്. കൊവിഡ് ലോക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവർ ഈ പ്രദേശത്ത് വീണ്ടും കച്ചവടം ആരംഭിച്ചത്.
Read Also : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം;IPR എട്ടിന് മുകളിലുള്ളിടത്ത് കര്‍ശന ലോക്ക്ഡൗണ്‍
Story Highlight: V D Satheesan on Atrocities of Municipal Corporation issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here