Advertisement

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം

August 13, 2021
2 minutes Read
isro conspiracy case HC

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ആർ.ബി ശ്രീകുമാറടക്കം നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക മേനോന്റെ സിം​ഗിൾ ബഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർ.ബി ശ്രീകുമാർ, വിജയൻ, ബി.എസ് ജയപ്രകാശ്, തമ്പി എസ് ദുർ​ഗാനന്ദ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യവസ്ഥകോളെടെയാണ് ഈ നാല് പേർക്കും ജാമ്യം അനുവദിച്ചത്. (isro conspiracy case HC)

സിബിഐ കെട്ടിച്ചമച്ച കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ വാദം. തങ്ങൾക്ക് പ്രായമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാ​ഗമായാണ് തങ്ങൾ പ്രവർത്തിച്ചതെന്നും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.

Read Also : ഐഎസ്ആർഒ ചാരക്കേസ് : ആര്‍.ബി.ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍

എന്നാൽ ​ഗൂഢാലോചന കേസിന് പാകിസ്താനുൾപ്പെടെയുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ​ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയിൽ അറിയിച്ചു. നമ്പി നാരായണൻ, ഫൗസിയ ഹസൻ, മറിയം റഷീദ എന്നിവരും കേസിൽ പ്രതികൾക്കെതിരെ കക്ഷി ചേർന്നിരുന്നു .

Story Highlight: isro conspiracy case HC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top