ഹരിത സംഘടനാ നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി

ഹരിത സംഘടനാ നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. എം.എസ്.എഫ്. നേതാവിനെതിരെ വനിതാ കമ്മീഷൻ പരാതി നൽകിയത് അച്ചടക്ക ലംഘനമെന്ന് പി.എം.എ. സലാം.
പാർട്ടിക്ക് ലഭിച്ച പരാതിയിൽ തുടർ നടപടികൾ പരിഗണനയിൽ ഇരിക്കുകയായിരുന്നുവെന്നും, വിഷയത്തിൽ ഇരുസംഘടനാ ഭാരവാഹികളുമായി പല തവണ ചർച്ചകൾ നടത്തിയതാണെന്നും അദ്ദേഹം അറിയിച്ചു. വിഷയം പാർട്ടിയുടെ പരിഗണനയിലിരിക്കെ പുറത്ത് കൊണ്ടുപോകുന്നതും അച്ചടക്കലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി
എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.
മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം, വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ട്വന്റിഫോറിനോട് പറഞ്ഞത്.
Story Highlight: Muslim League General Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here