സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാം : കോടതി

സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാമെന്ന് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നതു വരെ മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവിട്ടു. മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. (sister lucy munsiff court)
2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് മഠത്തിൽ നിന്നും പുറത്താക്കാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചു. മഠത്തില്‍ നിന്ന് പുറത്തായാല്‍ തനിക്ക് പോകാന്‍ ഇടമില്ലെന്നും തെരുവിലേക്ക് ഇറക്കി വിടരുതെന്നും സിസ്റ്റര്‍ ലൂസി കോടതിയിലും പുറത്തും വ്യക്തമാക്കിയിരുന്നു.
Read Also : ‘കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നു’; സിസ്റ്റർ ലൂസി കളപ്പുര നിരാഹാര സമരത്തിൽ
മഠത്തില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ലൂസി ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സിവില്‍ കോടതിയെ തന്നെ ഇക്കാര്യത്തില്‍ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസില്‍ സ്വയം വാദിക്കാന്‍ ഹാജരായത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഈ അന്തിമ വിധി വരും വരെയാണ് സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവിട്ടത്.
Story Highlight: sister lucy munsiff court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here