Advertisement

മരം മുറിച്ച് കടത്തിയത് കർഷകരെ കബിളിപ്പിച്ചാണെന്ന് മൊഴി നല്‍കാന്‍ ക്രൈബ്രാഞ്ച് നിര്‍ബന്ധിക്കുന്നു : സ്ഥലമുടമകളായ കര്‍ഷകർ

August 14, 2021
1 minute Read
wood robbery new update

മരം മുറിക്കല്‍ കേസില്‍ ക്രൈബ്രാഞ്ച് കേസെടുക്കുന്നതും വിചിത്രമെന്ന് ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍. മരം മുറിച്ച് കടത്തിയത് കർഷകരെ കബിളിപ്പിച്ചാണെന്ന് മൊഴി നല്‍കാന്‍ ക്രൈബ്രാഞ്ച് നിര്‍ബന്ധിക്കുന്നതായി സ്ഥലമുടമകളായ കര്‍ഷകർ ആരോപിക്കുന്നു.

കര്‍ഷകനെ കബിളിപ്പിച്ച് മരം മുറിച്ച് കടത്തിയെന്ന പേരില്‍ മരംവിലകൊടുത്ത് വാങ്ങിയ കച്ചവടക്കാരനെയും ഇടിനിലക്കാരെയും പ്രതിയാക്കിയാണ് കേസെടുക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് കാണിച്ചുള്ള കേസാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. പ്രത്യേക അനുമതി അടക്കമുള്ള എല്ലാ രേഖകളും ഉണ്ടായിട്ടും എങ്ങനെയാണ് ഇടനിലക്കാരെ പ്രതിച്ചേർക്കുന്നത് എന്ന് ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ ചോദിക്കുന്നു.

Read Also : മുട്ടിൽ മരംമുറിക്കൽ: വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കച്ചവടക്കാര്‍ മരം മുറിച്ചത് തങ്ങളെ കബളിപ്പിച്ചാണെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും കര്‍ഷകര്‍ പറയുന്നു.

കടം വാങ്ങിയും മറ്റുമായി മരംവിലകൊട്ട് വാങ്ങിയ കച്ചവടക്കാരെ പ്രതിയാക്കുന്ന നടപടിയെ നിയമപരമായി നേരിടാനാണ് ടിംബര്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഇവർ ഹൈക്കോടതിയെ സമീപിക്കും.

Story Highlight: wood robbery new update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top