ജയിംസ് ആൻഡേഴ്സനെതിരെ ബുമ്രയുടെ ‘10 ബോൾ ഓവർ’; ബാറ്റിങ്ങിൽ സൂക്ഷിച്ചോളാൻ സ്റ്റെയ്ൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പതിനൊന്നാമനായി ക്രീസിലെത്തിയ ആൻഡേഴ്സനെതിരെ ബൗൺസറുകളും ഷോർട്ട് പിച്ച് പന്തുകളും ഇടകലർത്തിയാണ് ബോൾ ചെയ്താണ് ബുമ്ര പതിവില്ലാത്ത വിധം ആക്രമണോത്സുകത പ്രകടമാക്കിയത്. വിക്കറ്റ് എളുപ്പം നേടാം എന്ന ആവേശത്തോടെ ബോളിങ്ങിനിടെ നോബോളുകൾ ഉൾപ്പെടെ 10 പന്തുകളെറിഞ്ഞാണ് ബുമ്ര ഈ ഓവർ പൂർത്തിയാക്കിയത്.( England-v-India)
ഇതിനിടയിൽ ജയിംസ് ആൻഡേഴ്സനെതിരെ കടുത്ത ‘ബോളിങ് ആക്രമണം’ അഴിച്ചുവിട്ട ജസ്പ്രീത് ബുമ്രയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ എത്തി. തന്നെ ക്രീസിൽ നിർത്തിപ്പൊരിച്ച ബുമ്ര ഇനി ബാറ്റിങ്ങിന് വരുമ്പോൾ ജയിംസ് ആൻഡേഴ്സൻ ബോളിങ് ചോദിച്ചുവാങ്ങുമെന്ന് സ്റ്റെയ്ൻ ട്വീറ്റ് ചെയ്തു. ‘ജസ്പ്രീത് ബാറ്റിങ്ങിന് എത്തുമ്പോൾ ജിമ്മി ബോളിങ് ചോദിച്ചുവാങ്ങും’ – ഇതായിരുന്നു സ്റ്റെനിന്റെ വാക്കുകൾ.
ഇംഗ്ലണ്ട് ഇന്നിങ്സിലെ 126–ാം ഓവറിലാണ് ബുമ്ര ഷോർട്ട് പിച്ചുകളും ബൗൺസറുകളും കൊണ്ട് ആൻഡേഴ്സനെ നേരിട്ടത്,കടുത്ത ‘ആക്രമണം’ അഴിച്ചുവിട്ട ബുമ്ര, ഇതിനിടെ നാല് നോബോളുകളും ഈ ഓവറിൽ എറിഞ്ഞു. ഫലത്തിൽ ഈ ഓവറിൽ ബുമ്ര ആകെ ബോൾ ചെയ്തത് 10 പന്തുകളാണ്, ഈ ഓവറിൽ ഇംഗ്ലണ്ടിന് ആകെ ലഭിച്ചത് ബുമ്രയുടെ നോബോളുകളിൽനിന്നുള്ള നാലു റൺസും
അതേമയം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 27 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് നേടി .ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലാം ദിനത്തിൽ ഇന്ത്യ 41/ 2 എന്ന നിലയിലാണ്. ഓപ്പണർമാരായ കെ എൽ രാഹുലിന്റെയും രോഹിത് ശർമയുടെയും വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.ഇംഗ്ലണ്ട് താരം മാർക്ക് വുഡിനാണ് രണ്ട് വിക്കറ്റുകളും. ഇന്ത്യയുടെ 364 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്‍റെ ക്ലാസ് ഇന്നിംഗ്‍സില്‍ 128 ഓവറില്‍ 391 റണ്‍സെടുത്തു. റൂട്ട് 180 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇശാന്ത് ശർമ്മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here