Advertisement

ജർമൻ ഫുട്ബോൾ ഇതിഹാസം ഗർഡ് മുള്ളർ അന്തരിച്ചു

August 15, 2021
0 minutes Read

ജർമൻ ഫുട്ബോൾ ഇതിഹാസം ഗർഡ് മുള്ളർ(75) അന്തരിച്ചു. അൽഷിമേർഴസ് രോഗബാധിതനായിരുന്നു ഗർഡ് മുള്ളർ. ബുണ്ടസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡ് ഗർഡ് മുള്ളർക്കായിരുന്നു. യൂറോപ്യന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍.

1964 മുതല്‍ 1979വരെ അദ്ദേഹം ബയേണു വേണ്ടി കളിച്ചിരുന്നു. ബയേണൊപ്പം 14 കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ജര്‍മ്മനിക്ക് ഒപ്പം 1974ലെ ലോകകപ്പും അദ്ദേഹം നേടി. 1970ല്‍ ബാലന്‍ ദി ഓര്‍ പുരസ്കാരവും ഗർഡ് മുള്ളർ നേടി. 32 ബുണ്ടസ് ലീഗ ഹാട്രിക്ക് സ്വന്തം പേരില്‍ ഉള്ള മുള്ളര്‍ 7 തവണ ബുണ്ടസ് ലീഗ ടോപ് സ്കോറര്‍ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്. ജര്‍മ്മനിക്കു വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടിയതും മുള്ളറിനായിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top