ഭീകരവാദവും വെട്ടിപ്പിടിക്കലും ഇനി ഇന്ത്യ അനുവദിക്കില്ല; സ്വാതന്ത്രദിനത്തിൽ ചൈനയോടും പാക്കിസ്താനോടും നയം വ്യക്തമാക്കി പ്രധാനമന്ത്രി

സ്വാതന്ത്രദിനത്തിൽ ചൈനയോടും പാക്കിസ്താനോടും നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദവും വെട്ടിപ്പിടിക്കലും ഇനി ഇന്ത്യ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഭജനകാലത്ത് ജീവൻ വെടിഞ്ഞവരെ അനുസ്മരിച്ച പ്രധാനമന്ത്രി രാജ്യം സ്വാതന്ത്രത്തിന്റെ 100 ആം വർഷത്തിൽ വികസിത രാജ്യമാകും എന്ന് അവകാശപ്പെട്ടു. ഇച്ഛാ ശക്തിയുള്ള സർക്കാർ ജനക്ഷേമ നിയമ നിർമ്മാണവും നടപ്പാക്കലും പ്രതിസന്ധികളെ കൂസാതേ യാഥാർത്ഥ്യമാക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ 75-ാം സ്വാതന്ത്ര ദിനത്തിൽ ദേശിയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോദന ചെയ്യുകയായിരുന്നു പ്രധനമന്ത്രി.
എട്ടാം തവണയാണ് ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസം മ്പോദന ചെയ്തത്. സ്വാതന്ത്ര സമരപോരാട്ടത്തിന്റെ ഭാഗമായിരുന്നവരെയും സൈനികരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്ന നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. കേന്ദ്രപദ്ധതികൾ എല്ലാവരിലും എത്തിയ്ക്കും. കർഷകർക്കായി ബ്ലോക്ക് തലത്തിൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങും. റെയിൽ വേയിൽ പൂർണ വൈദ്യുത വത്ക്കരണം പത്ത് വർഷത്തിനിടയിൽ പൂർത്തിയാക്കും. ദീകരവാദവും വെട്ടിപ്പിടിയ്ക്കലുകളും ഇനി രാജ്യം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശക്തമായ തിരുമാനങ്ങൾ കൈകൊള്ളാൻ ഇചഛാശക്തിയുള്ള സർക്കാർ വേണം. തന്റെ സർക്കാരിന് അതുണ്ട്. കൈകൊണ്ട തിരുമാനങ്ങളിൽ ഉറച്ച് നില്ല്ക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കാർഷിക നിയമങ്ങൾ ജനങ്ങൾക്ക് എറെ നോട്ടമായതായും പ്രധാനമന്ത്രി വിലയിരുത്തി.
Story Highlight: narendra modi independence 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here