Advertisement

നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രിംകോടതി

August 16, 2021
2 minutes Read
Covid death compensation

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അം​ഗീകരിച്ച് സുപ്രിംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. സ്പെഷ്യൽ കോടതി ജഡ്ജ് ഹണി എം വർഗീസിന്റെ അപേക്ഷയാണ് കോടതി അംഗീകരിച്ചത്.

Read Also : നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ജസ്റ്റിസുമാരായ എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Read Also : നടിയെ അക്രമിച്ച കേസ് : കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

Story Highlight: supreme court extended actress assault case trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top