Advertisement

എംജിആറിനെ മോശമായി ചിത്രീകരിച്ചു: സംവിധായകന്‍ പാ രഞ്ജിത്തിന് നോട്ടീസ് അയച്ച് എഐഎഎഡിഎംകെ

August 17, 2021
1 minute Read

സാര്‍പ്പട്ട പരമ്പര എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. ചെന്നൈയിലെ ബോക്സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്‍റെ പാശ്ചത്തലത്തിലാണ് ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രം പറയുന്നത്.

ഗുസ്തിയുമായി എംജിആര്‍ക്ക് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡിഎംകെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ ചിത്രീകരിക്കുതയാണ് നോട്ടീസ് ആരോപിക്കുന്നു. ഡിഎംകെയുടെ പ്രചാരണ ചിത്രം എന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പരയെന്നും എഐഎഡിഎംകെ ആരോപിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സിനിമയിലെ വിവിധ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോപിച്ച് നിര്‍മ്മാതാവിനും, പടം റിലീസ് ചെയ്ത ആമസോണ്‍ പ്രൈം വീഡിയോയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top