പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ദേശീയ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതിയില്‍ വാദം പുനരാരംഭിച്ചു. അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജ് സത്യവാങ്മൂലം സമഗ്രമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
പെഗസിസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നും ചോദിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാമെന്ന് പറഞ്ഞ കോടതി, കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വച്ചു.
Story Highlight: pegasus in supremcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here