Advertisement

രാംനാഥ് കോവിന്ദ് അയോധ്യ നഗരം സന്ദര്‍ശിക്കും; പുരോഗതികള്‍ വിലയിരുത്തി ഉദ്യോഗസ്ഥര്‍

August 18, 2021
2 minutes Read
president visit ayodhya

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിക്കാനെത്തി.president visit ayodhya

ഈ മാസം 18ന് പ്രത്യേക ട്രെയിനിലാണ് രാഷ്ട്രപതി അയോധ്യയിലെത്തുക. ഇതോടെ അയോധ്യ രാമക്ഷേത്ര നഗരിയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയെന്ന നേട്ടം രാംനാഥ് കോവിന്ദിന് സ്വന്തമാകും.
റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രത്യേക ഉദ്യോഗസ്ഥന്‍ നാലുമണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു. സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. ഡല്‍ഹിയില്‍ നിന്ന് ലക്ക്‌നൗവിലെത്തി അവിടെ നിന്നായിരിക്കും രാഷ്ട്രപതി അയോധ്യയിലെത്തുക. പ്രത്യേക ട്രെയിനില്‍ ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെത്തുന്നത്. ജൂണ്‍ 25ന് അദ്ദേഹം ജന്മനാടായ കാണ്‍പൂരിലെക്ക് ട്രെയിനില്‍ യാത്ര നടത്തിയിരുന്നു.

അതേസമയം അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്രനിര്‍മാണം ഒരു വര്‍ഷമായ സാഹചര്യത്തില്‍കൂടിയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിമാനത്താവളമടക്കമുള്ള വികസന പദ്ധതികളാണ് അയോധ്യയില്‍ നടപ്പാക്കുന്നത്. നഗരത്തെ തീര്‍ത്ഥാടന-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. അയോധ്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ട് തവണ ഇതിനോടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് വരാനിരിക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.

Read Also : അയോധ്യ രാമക്ഷേത്രം 2023 ഡിസംബറില്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം പൂര്‍ത്തിയാകാന്‍ 2025 വരെ സമയമെടുക്കാനാണ് സാധ്യത. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രാംലല്ല, സീത, ലക്ഷ്മണന്‍ എന്നിവരുടെ വിഗ്രഹംമാറ്റി സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ക്ഷേത്രനിര്‍മാണത്തിനായി രാജസ്ഥാന്‍ മാര്‍ബിളുകളും കല്ലുകളുമാണ് ഉപയോഗിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദര്‍ബാര്‍. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി തറക്കല്ലിട്ടത്.

Story Highlight: president visit ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top