കേരളത്തിന് തിരിച്ചടി; പാം ഓയിൽ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് കനത്ത തിരിച്ചടി നൽകി പാം ഓയിൽ പ്രോത്സാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാം ഒയിൽ ഉത്പ്പാദനവും ഉപഭോഗം വർധിപ്പിക്കാൻ എന്നിവ ലക്ഷ്യമിട്ടുള്ളതാണ് നയം. നയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കപ്പെട്ട പദ്ധതിയുടെ ഭാഗമായ് 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്ടറിൽ പാം-ഓയിൽ എണ്ണക്കുരു ക്യഷി യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
വടക്ക് കിഴക്കൻ, ആന്റമാൻ നിക്കോബാദ് ദ്വീപുകളുടെ താത്പര്യാർത്ഥമാണ് രാജ്യത്ത് പാം ഒയിൽ ഉത്പ്പാദനത്തിനും ഉപഭോഗത്തിനും പ്രാധാന്യം നൽകാനുള്ള കേന്ദ്രസർക്കാർ തിരുമാനം. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പാം ഓയിൽ വ്യാപന പ്രോത്സാഹന നയം സർക്കാർ അംഗികരിച്ചു. 2025 ൽ 11 ലക്ഷം ടൺ പാം ഒയിൽ ഇന്ത്യയിൽ ഉത്പ്പാദിപ്പിയ്ക്കുകയാണ് ലക്ഷ്യം. ഇതിനായ് 2025-26ൽ രാജ്യത്ത് അധികമായ് 6.5 ലക്ഷം ഹെക്ടറിൽ പാം-ഓയിൽ എണ്ണക്കുരു ക്യഷി വ്യാപിപ്പിയ്ക്കും.
Read Also : അഫ്ഗാനിൽ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾ ഇന്ന് പുറപ്പെട്ടേക്കും
പുതിയ നയം പാം ഒയിൽ ഇറക്കുമതി വലിയ അളവിൽ രാജ്യം നടത്തുന്ന പശ്ചാത്തലത്തിലെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു. പാം ഒയിലിന്റെ എണ്ണക്കുരുവിനെ മിനിമം താങ്ങുവില പട്ടികയിലും ഉൾപ്പെടുത്തി. വെളിച്ചെണ്ണ ഉത്പ്പാദനം വർധിപ്പിക്കാൻ നാളികേര കൃഷി പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിർദേശവും കേന്ദ്രസർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. ഇത് പക്ഷേ ഈ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടില്ല . പാം ഓയിലിന് കൂടുതൽ പ്രാധാന്യം ലഭിയ്കുന്നത് കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
Read Also : ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിർത്തി താലിബാൻ
Story Highlight: Cabinet clears ₹11,000-cr Oil Palm Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here