കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്

കൊവിഡ് മൂന്നാം തരംഗ ആശങ്ക നിലനിൽക്കേ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടുത്ത മാസമെന്ന് റിപ്പോർട്ട്. രണ്ട് വക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം അവസാന ഘട്ടത്തിലാണ്.
മൂന്നാം തരംഗത്തെ നേരിടാൻ കുട്ടികൾക്ക് കരുതൽ ഒരുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് രാജ്യം. രണ്ട് വയസിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെയും സൈഡസ് കാഡിലെയുടെയും ക്ലിനിക്കൽ പരീക്ഷണം അവസാനഘട്ടത്തിൽ ആണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം പറഞ്ഞു.
വൈറസ് വകഭേദങ്ങൾക്കെതിരെ വാക്സിൻ ഫലം കാണുന്നുണ്ടെന്നും ,രോഗം ഗുരുതരമാകാതിരിക്കാൻ വാക്സിൻ സഹായിച്ചതായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വ്യക്തമാക്കി.
Read Also : സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്സിനേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും
അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ മുൻ ദിവസത്തെ കാൾ 3.4% വർധന രേഖപ്പെടുത്തി. 36401 പേർക്ക് രോഗം സ്ഥിരീകരിച്ചു. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വർദ്ധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു.
കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlight: india children vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here