Advertisement

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ ഒന്ന് മുതൽ തുറക്കും

August 20, 2021
2 minutes Read
colleges reopening uttarakhand september

ഉത്തരാഖണ്ഡിലെ കോളജുകളും സർവകലാശാലകളും സെപ്തംബർ ഒന്ന് മുതൽ തുറക്കും. സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 16 മുതൽ തുറന്നിരുന്നു. 6 മുതൽ 8 വരെയുള്ള ക്ലാസുകളാണ് തുറന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനായി വിവിധ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. (colleges reopening uttarakhand september)

കോളജുകളും സർവകലാശാലകളും തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. ക്ലാസ് മുറിയിൽ സാമൂഹ്യ അകലം പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ അനുവദിക്കൂ. സ്റ്റാഫ് മുറിയിലും സാമൂഹ്യ അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 36571 കൊവിഡ് കേസുകൾ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 363605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 20,224 പേർക്ക് കൊവിഡ്, ടി പി ആർ 16.94 %, 99 മരണം

അതേസമയം, രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു.

നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്സിനുകൾക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് ഒഗസ്റ്റ് അവസാനം അനുമതി നൽകും. 12-18 വയസ്സുകൾക്ക് ഇടയിലുള്ള കുട്ടികൾക്കാകും ഈ വാക്സിൻ നൽകാനാകുക. 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക് നൽകാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും. ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എം.എൻ.ആർ.എ വാക്സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളിൽ ഉപയോഗനുമതി നൽകും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിയ്ക്കുന്ന നോവാക്സിന്റെ വാക്സിൻ കോവാവാക്സ് (Covavax ) ന് ഡിസംബറിൽ ആകും അനുമതി ലഭിക്കുക. നാല് വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവയുടെ ലഭ്യത പൂർണ്ണമായി ഉറപ്പാക്കി മാർച്ചിൽ ആകും കുട്ടികൾക്കായ് വാക്സിനേഷൻ ആരംഭിക്കുന്നത്.

Story Highlight: colleges reopening uttarakhand september

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top