ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും. (uthradam 2021)
കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും.
Read Also : തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ
ഗൃഹാതുര സ്മരണകൾ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. എന്നാൽ ഇത്തവണ നൂറ്റാണ്ടിന്റെ മഹാമാരിയിൽ പകച്ചുനിൽക്കുമ്പോൾ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകൾക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്.
Story Highlight: uthradam 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here