‘ആടുജീവിതം’ പ്രവത്തനങ്ങൾ തുടങ്ങിയിട്ട് 6 വർഷത്തോളമായി; കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രവും ഉടൻ ഉണ്ടാകും; സംവിധായകൻ ബ്ലെസി

സിനിമയയെയും സിനിമ സംവിധായകരെയും സംബന്ധിച്ചെടുത്തോളം ഓണം വളരെ പ്രധാനപ്പെട്ട ഉത്സവമാണ് ഓണമെന്ന് സംവിധായകൻ ബ്ലെസി 24 നോട്. 2004 ലെ ഓണക്കാലത്താണ് കാഴ്ച്ച സിനിമ റിലീസ് ആകുന്നത്, അങ്ങനെയാണെങ്കിൽ ഒരു ഓണക്കാലത്താണ് ഒരു സംവിധായകനായി മാറിയത്.അതുകൊണ്ട് തന്നെ സിനിമയയെയും സിനിമ സംവിധായകരെയും സംബന്ധിച്ചെടുത്തോളം ഓണം വളരെ പ്രധാനപ്പെട്ട ഉത്സവമാണെന്നും ബ്ലെസി പറഞ്ഞു.
മലയാളികളുടെ രക്തത്തിൽ ഇതയധികം അലിഞ്ഞുചേർന്ന ആഘോഷങ്ങളിൽ ഒന്നാണ് ഓണം. ഇന്നില്ലാത്ത തുമ്പിതുള്ളൽ ,പുലിക്കളി,ചെണ്ടയുടെ പഴയ ഓണത്താളങ്ങളൊക്കെ ഇപ്പോൾ കാണാനില്ല. ചെണ്ടമേളങ്ങൾ ഒരുപക്ഷെ ഉണ്ടാകാം. മനോഹരമായ വാർഷികപതിപ്പുകളുടെ കാത്തിരിപ്പും എഴുത്തുകാരുടെ രചനകളും എല്ലാം ഓർമ്മിക്കുന്നു. കുട്ടികാലം ഓണം എന്നത് ഒരുപാട് ഓർമ്മകളും ഒരുപാട് സന്തോഷവും നൽകി.
ആടുജീവിതം പ്രാരംഭ പ്രവർത്തനങ്ങൾ ഉൾപ്പെടെ തുടങ്ങിയിട്ട് 6 വർഷത്തോളമായി,കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയെ വളരെ അധികം ബാധിച്ചു. ഉടനെ തന്നെ ഈ പ്രതിസന്ധി തരണം ചെയ്തത് നാം മുന്നോട്ട് പോകുമെന്നും ബ്ലെസി 24 നോട് പറഞ്ഞു. ഒപ്പം കുട്ടികളുടെ സിനിമ വിശേഷങ്ങളും കുട്ടികൾക്കായുള്ള സിനിമ ചെയ്യാനുള്ള താത്പര്യവും പങ്കുവെച്ചു.
പത്തനംതിട്ടയിലെ 24 ന്യൂസ് പ്രതിനിധി ഗോകുൽ രവി നിർമ്മിച്ച വിഡിയോ കാണാം
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here