Advertisement

ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം

August 21, 2021
1 minute Read
Thrikkakkara Temple Onam

തിരുവോണാഘോഷം ഇത്തവണയും ആചാരങ്ങൾ മാത്രമാക്കി ചുരുക്കി തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രം. കൊവിഡ് മഹാമാരിയെ തുടർന്നാണ് തിരുവോണ സദ്യ ഉൾപെടെയുള്ള വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം.

തിരുവോണമെന്ന മഹോത്സവത്തെ തിരുവോണത്തിന്റെ നാട് ഇത്തവണയും ആഘോഷമില്ലാതെയാണ് വരവേറ്റത്. ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയെങ്കിലും ആചാരങ്ങൾ അതിന്റെ തനിമയോടെ തന്നെ തുടർന്നു. രാവിലെ മഹാബലിയെ വാമനൻ എതിരേൽക്കുന്ന പ്രതീകത്മക ചടങ്ങ് നടന്നു.

Read Also : സദ്യ വിളമ്പുന്ന ക്രമവും കഴിക്കേണ്ട രീതിയും; സദ്യയ്ക്ക് പിന്നിലെ ശാസ്ത്രീയ വശം

മഹാമാരിക്കാലത്തെ ഓണമായത് കൊണ്ട് തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ഷേത്രത്തിൽ പതിവ് തിരക്കും ഉണ്ടായിരുന്നില്ല.

തിരുവോണ നാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. മലയാളികൾക്ക് അദ്ദേഹം ഓണാശംസകൾ നേർന്നു.

കൊവിഡ് സാഹചര്യമായതിനാൽ ക്ഷേത്രത്തിൽ നടത്താറുള്ള ഓണസദ്യ ഇത്തവണയും ഒഴിവാക്കിയിരുന്നു. തൃക്കാക്കര ക്ഷേത്രത്തിൽ അത്തം നാളിൽ കൊടിയേറിയ ഉത്സവം ഇന്ന് കൊടിയിറങ്ങും.

Story Highlight: Thrikkakkara Temple Onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top