ബോളിവുഡ് മുതൽ മോളിവുഡ് വരെ; കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് താരങ്ങളും; ചിത്രങ്ങൾ

കൊവിഡ് മഹാമാരി ഓണാഘോഷത്തിന്റെ തിളക്കത്തിന് അൽപം മങ്ങൾ വീഴ്ത്തിയെങ്കിലും കഴിയും വിധം ആഘോഷം കളറാക്കി മലയാള സമൂഹം. പൂക്കളമിട്ടും, സദ്യയുണ്ടും ഓണപ്പുടവ ധരിച്ചും ഓണം വീടുകളിലൊതുക്കി പലരും. താരങ്ങളും ഓണം കുടുംബത്തിനൊപ്പം തന്നെയാണ് ആഘോഷമാക്കിയത്. അക്കൂട്ടത്തിൽ ബോളിവുഡ് താരങ്ങൾ വരെയുണ്ടായിരുന്നു.
കാണാം സിനിമാ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങൾ :
ചിങ്ങ പിറവി മുതൽ കാത്തിയിരുന്നതാണ് പൊന്നോണം. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്.
Read Also : ഇത്തവണ ഓണാഘോഷമില്ല: കെബി ഗണേഷ് കുമാർ
കൊവിഡിനൊപ്പം ഏറെനാൾ കഴിയേണ്ടിവരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വർഷത്തിലൊരിക്കൽ സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ഓർമ്മകളുമായി എത്തുന്ന ഓണത്തെ അതുകൊണ്ടുതന്നെ ഹൃദയത്തോടു ചേർത്ത് ആഘോഷങ്ങൾ പരിമിതപ്പെടുത്തി കേരളക്കര.
Story Highlight: celebrity onam pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here