Advertisement

ഓണ ദിനങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന് റോക്കോര്‍ഡ് വ്യാപാരം

August 22, 2021
1 minute Read
consumerfed

സംസ്ഥാനത്ത് ഓണദിവസങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വ്യാപാരം. ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളില്‍ മാത്രം 150 കോടി രൂപയുടെ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഇതില്‍ ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പനയും മദ്യഷോപ്പുകള്‍ വഴി 60 കോടിയുടെ വില്‍പ്പനയുമാണ് ഉണ്ടായത്.

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓണ വിപണി എന്നിവയിലൂടെ അന്‍പത് ശതമാനത്തോളം വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വിറ്റത്. ഈ ഇനത്തില്‍ ലഭിച്ചതാണ് 45 കോടിയും.
ബാക്കി നാല്‍പത്തിയഞ്ചുകോടി രൂപയും മറ്റ് അവശ്യവസ്തുക്കള്‍ക്ക് പത്തുമുതല്‍ 30 ശതമാനം വരെ ഇളവ് നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ഇരുപതിനായിരം ഓണവിപണികളാണ് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിച്ചത്.

വിദേശമദ്യ വില്‍പനയില്‍കഴിഞ്ഞ തവണ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചത് 36 കോടിയായിരുന്നു. അത് ഇത്തവണ 60 കോടിയിലേക്കെത്തി. ആകെ 39 വിദേശമദ്യഷോപ്പുകളാണ് ഇത്തരത്തിലുള്ളത്. കുന്നംകുളത്തെ മദ്യഷോപ്പിലാണ ഉത്രാടദിനത്തില ഏറ്റവും ഉയര്‍ന്ന വില്‍പന നടന്നത്. അറുപത് ലക്ഷമായിരുന്നു ഇത്.

Story Highlight: consumerfed , onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top