കൊച്ചി – ലണ്ടൻ വിമാന സർവീസ് റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത് കൊണ്ടാണ് സർവീസ് വൈകുന്നത്. പുലർച്ചെ 3.30 ന് എത്തിച്ചേർന്ന എയർ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല.
ഇതോടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ ഒരു അറിയിപ്പ് പോലും ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
വൃദ്ധരായവരും കുട്ടികളും രോഗികളും പ്രായമായവരും അടക്കം കുടുങ്ങിക്കിടക്കുന്നവരിൽ ഉണ്ടെന്നും വിമാനം വൈകുന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here